Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blockade Protest

Palakkad

പൊ​ടിശ​ല്യ​ത്തി​ൽ സം​സ്ഥാ​നപാ​ത​യി​ൽ ഉ​പ​രോ​ധസ​മ​രം; തൊ​ട്ടു​പി​ന്നാ​ലെ ക​ന​ത്തമ​ഴ​യും വെ​ള്ള​ക്കെ​ട്ടും

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ പൊ​ടി​പൊ​ങ്ങി യാ​ത്ര​ക്കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ദു​രി​ത​മാ​യ​പ്പോ​ൾ മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ഉ​പ​രോ​ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബി​ജെ​പി സ​മ​രം ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ ഇ​ടി​യും കാ​റ്റും മ​റ്റു ആ​ര​വ​ങ്ങ​ളു​മാ​യി ക​ന​ത്ത മ​ഴ പെ​യ്തു. മ​ഴ​യി​ൽ പ​തി​വു പോ​ലെ ടൗ​ൺ മു​ങ്ങി. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. മ​ഴ​യി​ല്ലെ​ങ്കി​ൽ പൊ​ടി​ശ​ല്യം.

മ​ഴ​പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ട്. എ​ങ്ങ​നെ​യാ​യാ​ലും മു​ട​പ്പ​ല്ലൂ​ർ​കാ​ർ​ക്ക് ദു​രി​തം ത​ന്നെ. ഓ​ണ​ത്തി​ന് മു​മ്പ് ടൗ​ൺ ഭാ​ഗം റീ​ടാ​റിം​ഗ് ന​ട​ത്തി പൊ​ടി​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നാ​യി​രു​ന്നു ഒ​രു മാ​സം മു​മ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു പ​റ​ഞ്ഞി​രു​ന്ന​ത്.

ഓ​ണം ക​ഴി​ഞ്ഞ് ടാ​റിം​ഗി​ന് അ​നു​കൂ​ല​മാ​യി ആ​ഴ്ച​ക​ളേ​റെ ന​ല്ല വെ​യി​ലു​ണ്ടാ​യി​ട്ടും വ​കു​പ്പു​കാ​ർ അ​ന​ങ്ങി​യി​ല്ല. വ​കു​പ്പി​ന്‍റെ നി​സം​ഗ​ത​ക്കെ​തി​രെ​യാ​യി​രു​ന്നു ബി​ജെ​പി സ​മ​രം. സം​സ്ഥാ​ന​പാ​ത​യി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് നീ​ക്കം ചെ​യ്തു. വെ​ള്ള​ക്കെ​ട്ടി​ൽ നി​യ​ന്ത്ര​ണം തെ​റ്റി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ പ​ല​രും ചാ​ലി​ലും ചെ​ളി​വെ​ള്ള​ത്തി​ലും വീ​ണു. നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ​ട്ടി​ക ഉ​യ​ർ​ന്നു. മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ ഈ ​ദു​ര​വ​സ്ഥ തു​ട​രു​ക​യാ​ണ്. ക​ച്ച​വ​ട​മി​ല്ലെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വെ​ള്ളം മു​ങ്ങാ​തി​രി​ക്ക​ണെ എ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക്. ക​ട​ക​ൾ അ​ട​ച്ചി​ട്ടാ​ലും റോ​ഡി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന വെ​ള്ളം ഷ​ട്ട​റു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​യി​ൽ ക​യ​റു​ന്ന സ്ഥി​തി​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ പ്രകാ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ഴ​യി​ൽ വെ​ള​ള​ക്കെ​ട്ടും മ​ഴ​യി​ല്ലെ​ങ്കി​ൽ പൊ​ടി​ശ​ല്യ​വു​മാ​യി ക​ച്ച​വ​ടം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കു​ഴി​ക​ൾ മൂ​ടാ​ൻ മെ​റ്റ​ലി​ട്ട് റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ താ​ഴ്ന്ന ക​ട​ക​ളി​ലേ​ക്കെ​ല്ലാം ഇ​ന്ന​ലെ വെ​ള്ളം ക​യ​റി. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന പാ​ത​ക്ക് കു​റു​കെ ജം​ഗ്ഷ​നി​ൽ ക​ൾ​വ​ർ​ട്ടും ഡ്രെ​യി​നേ​ജും നി​ർ​മി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കാ​നാ​ണ് കാ​ര​ണ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Latest News

Corehub Up